‘വിവാദത്തിന്റെ പിറകെ പോവാനില്ല, പ്രതിപക്ഷം ശ്രമിക്കുന്നത് സര്‍ക്കാരിനെ അപമാനിക്കാന്‍’; സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

0
159

തിരുവനന്തപുരം (www.mediavisionnews.in): സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ പ്രതിപക്ഷം ശ്രമിക്കുന്നത് സര്‍ക്കാരിനെ അപമാനിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ പ്രതിവാര പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏതൊക്കെ രീതിയില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയുമോ അത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. അതിപ്പോഴും മെല്ലെ തുടങ്ങി വരികയാണ്. ഇവരുടെ ഉദ്ദേശം വ്യക്തമാണ്. ഞാന്‍ ആവര്‍ത്തിച്ച് പറയാനാഗ്രഹിക്കുന്നത് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് പിറകെ പോകാനുള്ള സമയമല്ല,’ പിണറായി വിജയന്‍ പറഞ്ഞു.

ഈ വിഷയം ജനങ്ങള്‍ വിലയിരുത്തിക്കൊള്ളുമെന്നും അതിനെ ആ തരത്തില്‍ അവഗണിച്ച് തള്ളാനാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here