വില കുറഞ്ഞ ​ഐഫോണുമായി ആപ്പിൾ; എസ്​.ഇയുടെ അടുത്ത മോഡൽ ഉടൻ

0
236

കോവിഡ്​ കാലത്ത്​ ആൾക്കാരുടെ കൈയ്യിൽ ​പ​ഴയത്​ പോലെ പണമില്ലെന്ന്​ ആപ്പിളിന്​ നന്നായറിയാം. അത്​ മുൻകൂട്ടി കണ്ട്​ കിടിലൻ ഫീച്ചറുമായി ഐഫോണി​​െൻറ ഒരു ബജറ്റ്​ ഫോൺ​ വരുന്നു. ​െഎഫോൺ സീരീസിൽ ഏറ്റവും ചർച്ചാ വിഷയമായ എസ്​.ഇയുടെ പിൻഗാമിയാണവൻ. പേര്​ ​െഎഫോൺ എസ്​.ഇ 2 അഥവാ ​െഎഫോൺ 9. ബജറ്റ്​ കുറച്ച്​ എല്ലാ ഫീച്ചറുകളും ഉൾപ്പെടുത്തി വന്ന ​െഎഫോൺ എസ്​.ഇ നേടിയ വിജയം ആപ്പിൾ ഇക്കാലം വരെ മാതൃകയായി എടുത്തില്ല എന്ന്​ വേണമെങ്കിൽ പറയാൻ. കാരണം ​2016ൽ എസ്​.ഇ എന്ന മോഡൽ അവതരിപ്പിച്ചിട്ട്​ വർഷങ്ങൾ കഴിഞ്ഞാണ്​ ആ നിരയിലേക്ക്​ പുതിയ അവതാരം വരുന്നത്​. 

പലതവണയായി ആരാധകർ പടച്ചുവിട്ട ഡിസൈനുകൾ കണ്ട്​ നിർവൃതിയടയാനായിരുന്നു ഇതുവരെ വിധി. ഗൂഗ്​ൾ വരെ പിക്​സൽ സീരീസിലേക്ക്​ അവരുടെ ബജറ്റ്​ ഫോൺ ഇറക്കി ആളുകളെ ​ൈകയ്യിലെടുക്കാൻ ശ്രമിക്കു​േമ്പാൾ ​െഎഫോൺ എസ്​.ഇ യുടെ അടുത്ത വകഭേദത്തിനായി കാത്തിരിക്കുകയായിരുന്നു ​ആപ്പിൾ പ്രേമികൾ. ആ കാത്തിരിപ്പിനാണ്​ ഇപ്പോൾ​ വിരാമമാകുന്നത്​. ​

മാർച്ച്​ 31ന്​ ലോഞ്ച്​ ചെയ്യേണ്ടിയിരുന്ന എസ്​.ഇ2 ഏപ്രിൽ മൂന്നിനേക്ക്​ മാറ്റിയെങ്കിലും കൊറോണ വൈറസ്​ വ്യാപനത്തി​​െൻറ പശ്ചാത്തലത്തിൽ ഏപ്രിൽ 15ന്​ ലോഞ്ച്​ ചെയ്യുമെന്നാണ്​ സൂചന. ബജറ്റ്​ ഫോണായിരിക്കും എന്ന കാര്യത്തിൽ ഏകദേശം ഉറപ്പുണ്ടെങ്കിലും പേര്​ ​െഎഫോൺ എസ്​.ഇ 2, ​െഎഫോൺ 9 എന്നോ ആണെന്ന കാര്യത്തിൽ ടെക്​ ബുജികൾക്ക്​ ഉറപ്പില്ല. 

പുതിയ അവതാരത്തി​​െൻറ വിശേഷങ്ങൾ

60000ത്തിന്​ മുകളിലേക്കുള്ള വിലയാണ്​ ആപ്പിളിന്​ പൊതുവേ ഇഷ്​ടം. എന്നാൽ, ​ പുറത്തുവരുന്ന സൂചന അനുസരിച്ച്​ എസ്​.ഇ 2ന്​ വില 399 ഡോളറായിരിക്കും. അതായത്​ ഇന്ത്യൻ രൂപ 30,400.  ​െഎഫോൺ 8 എന്ന മോഡലിന്​ സമാന ഡിസൈനാകാനാണ്​ സാധ്യത. ഫെയ്​സ്​ ​െഎഡി, നോച്ച്​, എന്നിവ ഉണ്ടാകില്ല. പുതിയ ഫെയ്​സ്​ ​െഎഡിക്ക്​ പകരം ക്ലാസിക് ടച്ച്​ ​െഎഡി ബട്ടൻ തിരിച്ചുവരാൻ പോകുന്നു എന്നർഥം. സിൽവർ, ഗ്രേ, ഗോൾഡ്​ എന്നീ മൂന്ന്​ കളറുകളിലായിരിക്കും എസ്​.ഇ 2 അല്ലെങ്കിൽ ​െഎഫോൺ 9 ലഭിക്കുക.​ 

​െഎഫോൺ എസ്​.ഇ 2വിന്​ കരുത്ത്​ പകരുക ആപ്പിളി​​െൻറ കരുത്തുറ്റ A13 ബയോണിക്​ ചിപ്പായിരിക്കും. ​െഎഫോൺ 11 സീരീസിന്​ കരുത്ത്​ പകർന്ന സമാന പ്രൊസസർ ബജറ്റ്​ സീരീസിലെ ഫോണിന്​ നൽകുന്നത്​ ഗുണമാകും. മൂന്ന്​ ജിബി റാമും 64 മുതൽ 128 ജിബി വരെ സ്​റ്റോറേജ്​ സ്​പേസും പുതിയ മോഡലിനുണ്ടാവും. 4.7 ഇഞ്ച്​ സ്ക്രീൻ വലിപ്പമായിരിക്കും എസ്​.ഇ 2ന്​. പതിവ്​ പോലെ എൽ.സി.ഡി സ്​ക്രീൻ തന്നെയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here