വിദ്വേഷപ്രസ്​താവന: ബി.ജ.പി എം.എൽ.എക്കെതിരെ കേസ്

0
175

കോട്ട: കോവിഡിനെ മതവുമായി കൂട്ടിച്ചേർത്ത്​ വിദ്വേഷ പ്രസ്​താവന നടത്തിയതിന്​ രാജസ്​ഥാനിൽ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്​. കോട്ടയിലെ രാംഗഞ്​ജ്​മാണ്ടി നിയോജകമണ്ഡലം എം‌എൽ‌എ മദൻ ദിലാവറിനെതിരെയാണ്​ കേസെടുത്തത്.

ഒരു സമുദായത്തിനെതിരെ പ്രകോപനപരമായ പ്രസ്​താവന നടത്തിയെന്നും കോവിഡ്​ പ്രതിരോധത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നുമാണ്​ ഇയാൾക്കെതിരെയുള്ള കുറ്റം. ഐ.പി.സി, ദുരന്ത നിവാരണ നിയമം, പകർച്ചവ്യാധി പ്രതിരോധ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അമൃത ദുഹാൻ പറഞ്ഞു. 

നഗരത്തിലെ ടീച്ചേഴ്സ് കോളനിയിലെ താമസക്കാരനാണ്​ എം‌എൽ‌എയ്‌ക്കെതിരെ പരാതി നൽകിയത്​. ലോക്​ഡൗണിനിടെ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നതിന്​ സാമൂഹിക അകലം പാലിക്കാതെ ആളുകളെ സംഘടിപ്പിച്ചതായും എം‌എൽ‌എയ്‌ക്കെതിരെ ആരോപണമുണ്ട്. കേസ് കൂടുതൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച്​ സി.ഐ.ഡിക്ക്​ കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here