വാട്ട്സ്ആപ്പ് ഗ്രൂപ്പ്കോളില്‍ ഒരേ സമയം എട്ട് പേർക്ക് പങ്കെടുക്കാം

0
196

ലണ്ടന്‍: വാട്ട്സ്ആപ്പ് ഗ്രൂപ്പ്കോളില്‍ ഒരേ സമയം എട്ട് പേർക്ക് പങ്കെടുക്കാൻ സാധിക്കുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പ് പ്രഖ്യാപിച്ചു. വോയിസ് കോളിലും വീഡിയോ കോളിലും ഈ സേവനം നല്‍കും. നേരത്തെ കമ്പനി പുറത്തിറക്കിയ ബീറ്റ പതിപ്പില്‍ പുതിയ ഫീച്ചര്‍ ലഭ്യമായത് വാര്‍ത്ത  ആയിരുന്നെങ്കിലും ഔദ്യോഗികമായി ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും. ഏറ്റവും പുതിയ വാട്ട്സ്ആപ്പ് അപ്ഡേഷനായിരിക്കണം നിങ്ങള്‍ ഉപയോഗിക്കേണ്ടത്.

വാട്ട്സ്ആപ്പ് ഗ്രൂപ്പ് കോളുകളുടെ പ്രധാന പോരായ്മ അതിൽ നാല് പേരിൽ കൂടുതൽ ആളുകൾക്ക് ഒരേ സമയം ഗ്രൂപ്പ് കോളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നതായിരുന്നു. ഇതിനാണ് പരിഹാരം വന്നിരിക്കുന്നത്. ലോകത്തിലെ പല കമ്പനികളും ഗ്രൂപ്പ് കോളുകളിലൂടെയാണ് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരെ ഏകോപിപ്പിക്കുന്നത് അതിനാല്‍ തന്നെ വാട്ട്സ്ആപ്പിന്‍റെ പുതിയ അപ്ഗ്രേഡ് ഇത്തരക്കാര്‍ക്ക് ഗുണം ചെയ്യും. സര്‍വ്വസാധാരണമായ സന്ദേശ കൈമാറ്റ ആപ്പ് എന്ന നിലയില്‍ വേഗം ഇത് ഉപയോഗിക്കാനും എല്ലാവര്‍ക്കും സാധിക്കും.

നാലില്‍ കൂടുതല്‍ ആളുകളെ ഒന്നിച്ച് കോള്‍ ചെയ്യാന്‍ സാധിക്കില്ലെന്ന വാട്ട്സ്ആപ്പിന്‍റെ പോരായ്മ സൂം, ഗൂഗിൾ മീറ്റ്, സ്കൈപ്പ്, തുടങ്ങി നിരവധി വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം നടത്തിയത്. ആഗോളതലത്തിൽ 300 ദശലക്ഷം ഉപയോക്താക്കളുണ്ടെന്ന് സൂം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here