ലോക്ക്ഡൌണ്‍ കാലത്ത് വീടുകളില്‍ കുടുങ്ങിയവര്‍ക്ക് സമൂഹമാധ്യമങ്ങള്‍ വലിയ രീതിയില്‍ ആശ്വാസമായിട്ടുണ്ട്. വിവിധ സാഹചര്യങ്ങളില്‍ പലയിടങ്ങളില്‍ കുടുങ്ങിയവരെ പലപ്പോഴും അടുത്തുള്ളവരായി തോന്നിക്കുന്നതിന് പിന്നില്‍ വാട്ട്സ്ആപ്പ് അടക്കമുള്ള സംവിധാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ശല്യക്കാരായിട്ടുള്ളവരെ മാറ്റി നിര്‍ത്താനാണ് ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷന്‍.
ഒരാള്‍ നമ്മളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോയെന്ന് എങ്ങനെ മനസിലാക്കാം?
ഒരാള്‍ നമ്മെ ബ്ലോക്ക് ചെയ്തുവെന്ന് മനസിലാക്കാന്‍ സാധിക്കുന്നതിനുള്ള പ്രധാന മാര്‍ഗമാണ് നമ്മള്‍ അയക്കുന്ന മെസേജിന്‍റെ സ്റ്റാറ്റസ്. മെസേജിന് ഡെലിവര്‍ ആവുന്നുവെങ്കില്‍ രണ്ട് ടിക്ക് മാര്‍ക്കുകളാണ് സാധാരണ ഗതിയില്‍ ലഭിക്കുക. എന്നാല്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അയക്കുന്ന മെസേജില്‍ ഒരു ടിക്ക് മാത്രമേ ഉണ്ടാവൂ. ഇതിന്‍റെഅര്‍ഥം നാം അയക്കുന്ന സന്ദേശം സ്വീകരിക്കപ്പെടുന്നില്ല എന്നതാണ്.
ബ്ലോക്ക് ചെയ്തുവോയെന്ന് തിരിച്ചറിയാനുള്ള മറ്റൊരും മാര്‍ഗമാണ് പ്രൊഫൈല്‍ പിക്ചര്‍. കോണ്‍ടാക്റ്റിലുള്ള ഒരാളുടെ പ്രൊഫൈല്‍ ചിത്രം പെട്ടന്ന് കാണാതായാല്‍ ബ്ലോക്ക് ചെയ്തെന്ന് മനസിലാക്കാം. എന്നാല്‍ ആരെല്ലാം പ്രൊഫൈല്‍ പിക്ചര്‍ കാണണമെന്ന ചോദ്യത്തിന് ചില മാറ്റങ്ങള്‍ വരുത്താന്‍ ഓപ്ഷനുള്ളതിനാല്‍ ഇതിനെ മാത്രം അടിസ്ഥാനമാക്കി ബ്ലോക്ക് ചെയ്തെന്ന് കരുതാനാവില്ല. അത്തരം സാഹചര്യങ്ങളില്‍ പൊതുസുഹൃത്തുക്കളുടെ സഹായം തേടാം.
വാട്ട്സ്ആപ്പ് സ്റ്റാറ്റസും കാണാതെ ആയാല്‍ ബ്ലോക്ക് ചെയ്തോയെന്ന് സംശയിക്കാം. എന്നാല്‍ ചിലര്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ സ്റ്റാറ്റസ് മാറാന്‍ സാധ്യതയുള്ളതിനാല്‍ ഇതും ബ്ലോക്ക് ചെയ്തുവെന്ന് കൃത്യമായി വ്യക്തമാക്കില്ല. വോയിസ് കാള്‍ ചെയ്യാനാവാതിരിക്കുന്നത് ബ്ലോക്ക് ചെയ്തുവെന്നതിന്‍റെ തെളിവാണ്.
ഒരാളെ എങ്ങനെ ബ്ലോക്ക് ചെയ്യാം?
ശല്യക്കാരായ ആളുകളെ വാട്ട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്യുന്നത് ഇങ്ങനെയാണ്.
വാട്‌സാപ്പ് തുറക്കുക
ആരെയാണോ ബ്ലോക്ക് ചെയ്യേണ്ടത് അയാളുമായുള്ള ചാറ്റ് തുറക്കുക
വലത് ബാഗത്തുള്ള ത്രീ ഡോട്ട് മെനു തുറക്കുക
മോര്‍ ക്ലിക്ക് ചെയ്യുക
അതില്‍ ബ്ലോക്ക് എന്ന് കാണാം.
അത് തിരഞ്ഞെടുക്കുക അതില്‍ ബ്ലോക്ക് ചെയ്യാം