ന്യൂഡല്‍ഹി: (www.mediavisionnews.in) ലോക്‌ഡൗണ്‍ ഏപ്രില്‍14 വരെയെന്നും നീട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സഞ്ചാരത്തിന് നിയന്ത്രണം തുടരും. മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. രോഗബാധ തീവ്രമാകാന്‍ സാധ്യതയുളള 22 സ്ഥലങ്ങള്‍ കൂടി പ്രഖ്യാപിച്ചു.
ഏപ്രില്‍ 15 മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്ന ട്രെയിനുകളിലേക്കുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് ഓണ്‍ലൈനായി ഇന്നലെ ആരംഭിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെയായിരുന്നു തീരുമാനം. തൊട്ടുപിന്നാലെയാണ് ലോക്ഡൗണിനെ സംബന്ധിച്ച ഔദ്യോഗിക തീരുമാനം പ്രധാനമന്ത്രി തന്നെ മുഖ്യമന്ത്രിമാരോട് പറഞ്ഞത്. എല്ലാ സംസ്ഥാനങ്ങളിലെയും നിലവിലെ സാഹചര്യങ്ങളും മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ അദ്ദേഹം വിലയിരുത്തി.