ലോക്ക്ഡൗണിൽ ​ഗം​ഗ ശുദ്ധമായി; നീന്തിത്തുടിച്ച് ​ഗം​ഗാ ഡോൾഫിൻ, വീഡിയോ വൈറൽ

0
218

കൊറോണ വൈറസ് വ്യാപനം തടയാനായി നാടും ന​ഗരവും ലോക്ക്ഡൗണിൽ കുരുങ്ങിയപ്പോൾ മാലിന്യത്തിൽ നിന്ന് ​ഗം​ഗാ നദിക്ക് മോചനം.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ​ഗം​ഗയിലെ മാലിന്യങ്ങളുടെ അളവ് കുറഞ്ഞെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെ വർഷങ്ങൾക്ക് ശേഷം ​ഗം​ഗാ ഡോൾഫിൻ നദിയിൽ എത്തി.

വംശനാശ ഭീഷണി നേരിടുന്ന ജലജീവിയായ ​ഗം​ഗാ ഡോൾഫിൻ നദി മലിനമായതിതോടെ കാണാറുണ്ടായിരുന്നില്ല. മാലിന്യം കുറഞ്ഞതോടെ ​ഗം​ഗയിൽ തിരിച്ചെത്തിയ ​ഡോൾഫിന്റെ വീഡിയോ ഇതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഉത്തര്‍പ്രദേശിലെ മീറത്തിലെ ഗംഗാ നദി ഭാഗത്താണ് ഡോള്‍ഫിനെ കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here