രാജ്യത്ത് വീണ്ടും കൊവിഡ് 19 മരണം; മരണപ്പെട്ടത് പത്മശ്രീ ജേതാവ്

0
228

പഞ്ചാബ്: (www.mediavisionnews.in) രാജ്യത്ത് വീണ്ടും കൊവിഡ് 19 മരണം. പഞ്ചാബിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. പഞ്ചാബിലെ അമൃത്സർ സ്വദേശീയായ ഗ്യാനി നിർമൽ സിംഗ് ആണ് മരണത്തിനു കീഴടങ്ങിയത്. അമൃത്സർ സുവർണ ക്ഷേത്രത്തിലെ മുൻ ഹസൂരി രാഗിയാണ് 62കാരനാണ് നിർമൽ സിംഗ്. പഞ്ചാബിൽ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മരണമാണിത്.

ഫെബ്രുവരിയിൽ വിദേശത്തു നിന്ന് തിരികെയത്തിയ ഇദ്ദേഹം മാർച്ച് 30ന് തലചുറ്റലും മറ്റും അനുഭവപ്പെട്ടതിനെ തുടർന്ന് ഗുരു നാനാക്ക് ആശുപത്രിയിൽ ചികിത്സ തേടി. കൊവിഡ് 19 ടെസ്റ്റ് പോസിറ്റീവ് ആണെന്ന് ഇന്നലെയാണ് സ്ഥിരീകരണം ഉണ്ടായത്. വെറ്റ്ലേറ്റർ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെ നാലോടു കൂടിയാണ് മരണം സ്ഥിരീകരിച്ചത്. 2009ൽ പത്മശ്രീ സ്വന്തമാക്കിയ ആളാണ് ഗ്യാനി നിർമൽ സിംഗ്.

LEAVE A REPLY

Please enter your comment!
Please enter your name here