രഹസ്യമായി കടതുറന്ന് മുടിവെട്ടിക്കൊടുത്ത ബാർബർക്ക് കൊവിഡ്

0
258

ചെന്നൈ (www.mediavisionnews.in) ;ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ചെന്നൈയിൽ തുറന്ന് പ്രവർത്തിച്ച ബാർബർ ഷോപ്പ് ഉടമസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബാർബാർ ഷോപ്പിലെത്തിയ നിരവധി പേർ രോഗഭീതിയിലാണ്.

കോയമ്പേടിലാണ് ബാർബർ ഷോപ്പ് പ്രവർത്തിച്ചിരുന്നത്. ഇവിടെക്കെത്തിയ എല്ലാവരേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗ്രേറ്റർ ചെന്നൈ കോർപറേഷൻ. വാല്‍സരവാക്കം മുനിസിപ്പാലിറ്റി പ്രദേശത്താണ് ഇയാളുടെ താമസം. ഈ പ്രദേശത്ത് ഇയാളുമായി അടുത്ത് ഇടപഴകിയവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

മുടിവെട്ടാനെത്തിയ 32 പേർ ഇതിനോടകം സ്വമേധയാ ആശുപത്രിയിലെത്തി ചികിത്സ തേടിയിട്ടുണ്ട്. അതേസമയം വൈറസ് സ്ഥിരീകരിച്ചതോടെ കോയമ്പേട്, വാല്‍സരവാക്കം, നേർകുന്ദ്രം എന്നീ ഇടങ്ങളിൽ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ അധികൃതർ കർശനമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here