ദുബായ് (www.mediavisionnews.in): യു.എ.ഇയിൽ മൂന്ന് പേർ കൂടി ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. മരിച്ച മൂന്നുപേരും ഏഷ്യൻ പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്തെ മരണസംഖ്യ 46 ആയി. 490 പേർക്ക് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം 7755 ആയി ഉയർന്നു. 83 പേർക്ക് കൂടി ഇന്ന് രോഗം പൂർണമായും ഭേദപ്പെട്ടു. രോഗവിമുക്തി നേടിയവരുടെ എണ്ണം ഇതോടെ 1443 ആയി.