യു എ ഇയിൽ പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം

0
213

യു എ ഇയിൽ കോവിഡ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. നേരത്തേ രോഗലക്ഷണമുള്ളവർ മാത്രം മാസ്ക് ധരിച്ചാൽ മതി എന്നായിരുന്നു നിർദേശിച്ചിരുന്നത്. എന്നാൽ, പുതിയ സാഹചര്യത്തിൽ രോഗലക്ഷണമില്ലാത്തവർ കൂടി മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഫരീദ അൽ ഹുസ്നി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രത്യേകിച്ച് ലക്ഷണങ്ങളില്ലാതെ തന്നെ കോവിഡ് പോസിറ്റീവ് ആവുന്നവരുണ്ട്. ഈ സാഹചര്യത്തിൽ മെഡിക്കൽ മാസ്ക് ലഭ്യമല്ലെങ്കിൽ പേപ്പർമാസ്കുകളോ, തുണികൊണ്ട് നിർമിച്ചവയോ ധരിക്കണം. ചുമയിലൂടെയും മറ്റും അണുക്കൾ വ്യാപിക്കുന്നത് തടയാനാണിത്. നിർദേശം ലംഘിക്കുന്നവർക്ക് പിഴ ശിക്ഷ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here