മുംബൈ: മഹാരാഷ്ട്രയിൽ മന്ത്രി ജിതേന്ദ്ര അവാദിന് കൊവിഡ് സ്ഥിരീകരിച്ചു. 15 ദിവസമായി മന്ത്രി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ജിതേന്ദ്ര അവാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഒരാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
രണ്ടാമത്തെ തവണയാണ് മന്ത്രിയുടെ സ്രവങ്ങള്‍ കൊവിഡ് പരിശോധനയ്ക്കായി അയക്കുന്നത്. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. മന്ത്രിയുടെ രണ്ടാമത്തെ ഫലം പോസിറ്റീവ് ആയ സാഹചര്യത്തില്‍ കുടുംബാംഗങ്ങളെയും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം, മഹാരാഷ്ട്രയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 5652 ആയി. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 269 പേർ രോഗം ബാധിച്ച് ഇതുവരെ മരിച്ചെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.