തിരുവനന്തപുരം (www.mediavisionnews.in): ലോക്ക്ഡൗണ്‍ കാലത്ത് മൊബൈല്‍ ഷോപ്പുകളും വാഹന വര്‍ക്ക്‌ഷോപ്പുകളും തുറക്കുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ചകളിലാണ് മൊബൈല്‍ ഷോപ്പുകള്‍ തുറക്കുക. മറ്റു ദിവസങ്ങളില്‍ സാധാരണ പോലെ അടച്ചിടണം.
വാഹന വര്‍ക്ക്‌ഷോപ്പുകള്‍ ആഴ്ചയില്‍ രണ്ടുദിവസം തുറന്നിടും. ഞായറാഴ്ച, വ്യാഴാഴ്ച എന്നീ ദിവസങ്ങളിലാവും വര്‍ക്ക്‌ഷോപ്പുകള്‍ പ്രവര്‍ത്തിക്കുക. അന്നേ ദിവസങ്ങളില്‍ സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ കൂടി തുറക്കാന്‍ അനുവദിക്കും.
ഫാന്‍, എ.സി ഇവ വില്‍ക്കുന്ന കടകള്‍ ഒരു ദിവസം തുറക്കുന്ന കാര്യവും പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.