ലഖ്നോ(ഉത്തർ പ്രദേശ്): ഒരു പ്രസവത്തിൽ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി യുവതി. ഉത്തർപ്രദേശിലെ സുറത്ത്ഗൻജ് സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു പ്രസവം. കുട്ടികൾക്കോ മാതാവിനോ കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും കൂടുതൽ പരിശോധനക്കായി ബാരബങ്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും സാമൂഹികാരോഗ്യ കേന്ദ്രത്തിെൻറ ചുമതലയുള്ള ഡോക്ടർ രാജർഷി പറഞ്ഞു.
അഞ്ച് വർഷം മുമ്പ് വിവാഹിതയായ അനിതയാണ് ഇൗ അപൂർവ അമ്മ. ഇവരുടെ രണ്ടാമത്തെ പ്രസവമാണിത്. ആദ്യ പ്രസവത്തിൽ ഒരു ആൺകുട്ടി ആയിരുന്നു. മൂന്ന് പെൺകുട്ടികളും രണ്ട് ആൺ കുട്ടികളുമാണ് ഇൗ പ്രസവത്തിൽ ജനിച്ചത്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
രണ്ട് കുട്ടികൾക്ക് 1.2 കിലോ വീതവും രണ്ട് കുട്ടികൾക്ക് 900 ഗ്രാം വീതവും ഒരു കുട്ടിക്ക് 800 ഗ്രാമും തൂക്കമാണുള്ളത്. രണ്ട് കുട്ടികൾക്ക് ചെറിയ ശ്വാസതടസ്സം നേരിട്ടതുകൊണ്ടാണ് പരിശോധനകൾക്കായി യുവതിയെയും കുഞ്ഞുങ്ങളെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.
28 ആഴ്ചയാണ് അഞ്ച് കുഞ്ഞുങ്ങൾ അമ്മയുടെ ഗർഭപാത്രത്തിൽ കഴിഞ്ഞതെന്ന് ഡോ. രാജർഷി പറഞ്ഞു. അഞ്ച് കുഞ്ഞുങ്ങളും ഗർഭപാത്രത്തിൽ വ്യത്യസ്ത അറകളിലെന്ന പോലെയായിരുന്നെന്നും സ്വതന്ത്രമായ പൊക്കിൾകൊടികളിലൂടെയാണ് ഒാരോ കുഞ്ഞു ഗർഭപാത്രത്തിൽ അമ്മയിൽ നിന്ന് പോഷകം സ്വീകരിച്ചിരുന്നതെന്നും ഡോ. രാജർഷി പറയുന്നു.