മുഖ്യമന്ത്രിയുടെ ഇടപെടൽ തുണയായി; നവജാതശിശു ശസ്ത്രക്രിയക്കായി തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക്‌

0
206

കൊച്ചി (www.mediavisionnews.in): മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഒരു ദിവസം മാത്രം പ്രായമുള്ള കുട്ടിയെ അടിയന്തിര ഹൃദയ ശസ്ത്രക്രിയയ്ക്കായി തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്നു. 

അതീവ ഗുരുതര ഹൃദ്രോഗവുമായി ചൊവ്വാഴ്ച രാവിലെ നാഗര്‍കോവിലിലെ ഡോ. ജയഹരണ്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെയാണ് ശസ്ത്രക്രിയക്കായി കേരളത്തിലേക്ക് എത്തിക്കുന്നത്. ജനിച്ച ഉടനെ തന്നെ ആരോഗ്യസ്ഥിതി മോശമായതോടെ വെന്റിലേറ്ററിന്റെയും മറ്റു ജീവന്‍ രക്ഷാ മരുന്നുകളുടെയും സഹായത്താല്‍ ആണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. 

കുട്ടിയുടെ രോഗാവസ്ഥ എറണാകുളത്തെ ലിസി ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. എഡ്വിന്‍ ഫ്രാന്‍സിസ്, കുട്ടികളുടെ ഹൃദയ ശസ്ത്രകിയ വിഭാഗം മേധാവി ഡോ.സുനില്‍ ജി.എസ്. എന്നിവരെ അറിയിക്കുകയും അവര്‍ കുട്ടിക്ക് അടിയന്തിര ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുകയും ചെയ്തു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആശുപത്രി അധികൃതര്‍ മുഖ്യമത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. മുഖ്യമന്ത്രി എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസുമായും തമിഴ്‌നാട് സര്‍ക്കാരുമായും ബന്ധപ്പെട്ട് അതിവേഗം കുട്ടിയുടെ യാത്രാനുമതി ശരിയാക്കി. 

ഇതേ തുടര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്താനായി ലൈഫ് സേവ് എമര്‍ജന്‍സി സര്‍വിസ്സിന്റെ (KL 29 L 9859) ആംബുലന്‍സ് ഉച്ചക്ക് 1.40 ന് ലിസി ആശുപത്രിയില്‍ നിന്നും പുറപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here