ഒമാൻ തലസ്ഥാനമായ മസ്കത്ത് ലോക്ക്ഡൗണിലേക്ക് നീങ്ങുന്നു. ഏപ്രിൽ 10 മുതൽ 12 ദിവസത്തേക്ക് അടച്ചിടാൻ ഇന്ന് ചേർന്ന സുപ്രിംകമ്മിറ്റിയാണ് തീരുമാനിച്ചത്. മസ്കത്തിൽ രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് നടപടി.
ഏപ്രിൽ 10 ന് രാവിലെ 10 മുതൽ എല്ലാ വഴികളും അടക്കും. അമീറാത്ത്, ബോഷർ, മസ്കത്ത്, മത്റ, ഖുറിയാത്ത്, സീബ് എന്നീ വിലായത്തുകൾ ഉൾപ്പെട്ടതാണ് മസ്കത്ത് ഗവർണറേറ്റ്. മറ്റ് ഗവർണറേറ്റിലെ ചെക്ക് പോയിന്റുകളും തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലുള്ള തീരുമാനവും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിയിട്ടുണ്ട്.