മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളത്തിൽ 30 ശതമാനം കുറവ് വരുത്തും; മുഖ്യമന്ത്രി

0
218

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളത്തിൽ 30 ശതമാനം കുറവ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ഓർഡിനൻസ് ഇറക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു വർഷത്തേക്കാണ് ശമ്പളത്തിൽ കുറവ് വരുത്തുക. 2020ലെ ശമ്പളവും ബത്തയും അടക്കമുള്ള തുകയിൽ നിന്നാവും കുറയ്ക്കുക. എംഎൽഎമാർക്ക് പ്രതിമാസം ലഭിക്കുന്ന അമിനിറ്റീസ് തുകയിലും 30 ശതമാനം കുറവ് വരുത്തും.

സംസ്ഥാനത്ത് ഇന്ന് 10 പേർക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. 10 പേർ രോഗമുക്തരായി. വൈറസ് ബാധ സ്ഥിരീകരിച്ച 10 പേരിൽ 6 പേർ കൊല്ലം ജില്ലക്കാരാണ്. തിരുവനന്തപുരം, കാസർഗോഡ് ജില്ലകൾ രണ്ട് പേർക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഒരാൾ ആന്ധ്രയിൽ നിന്ന് വന്നു. തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽ നിന്ന് വന്ന ആളാണ്. കാസർഗോഡ് ജില്ലയിലെ രണ്ട് പേർക്കും സമ്പർക്കത്തിലൂടെയാണ് അസുഖം പകർന്നത്.

ഇതുവരെ 495 പേർക്കാണ് സംസ്ഥാനത്ത് അസുഖം സ്ഥിരീകരിച്ചത്. 123 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 20673 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 20122 പേർ വീടുകളിലും 51 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 84 പേരെ ആശുപത്രിയിലാക്കി. ഇതുവരെ 24952 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 23880 എണ്ണത്തിൽ രോഗബാധയില്ലെന്ന് കണ്ടെത്തി. ആരോഗ്യപ്രവർത്തകർ. അതിഥി തൊഴിലാളികൾ, സാമൂഹ്യ സമ്പർക്കം കൂടുതലുള്ള വ്യക്തികൾ എന്നിവരിൽ നിന്ന് ശേഖരിച്ച 875 സാമ്പിളുകളിൽ 801 എണ്ണം നെഗറ്റീവ് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here