മംഗൽപാടി താലൂക്ക് ആശുപത്രിയിൽ മരുന്ന് ക്ഷാമം; പനിക്ക് നൽകുന്ന പാരസെറ്റമോൾ വരെ ഇവിടെയില്ല

0
201

ഉപ്പള (www.mediavisionnews.in): പനിക്കുള്ള മരുന്നു പോലും കിട്ടാതെ താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾ ദുരിതത്തിൽ. കൊവിഡ് ഭീതിയിൽ ജനങ്ങൾ വിറങ്ങലിച്ചു നിൽക്കുമ്പോൾ മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് നൽകാൻ യാതൊരു മരുന്നുകളും ഇവിടെയില്ല. സാധാരണ പനിക്ക് നൽകുന്ന പാരസെറ്റമോൾ മരുന്നുകളുടെയടക്കം സ്റ്റോക്ക് തീർന്ന് ദിവസങ്ങളായി. പനിയുമായി പരിശോധനയ്ക്ക് ചെല്ലുന്ന ചെറിയ കുട്ടികളടക്കമുള്ളവർക്ക് ഡോക്ടർ പരിശോധനാ കുറിപ്പടിയിൽ എഴുന്ന ഒ.അർ.എസ് പൗഡർ മാത്രമാണുള്ളത്.

മംഗൽപ്പാടി സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ടും അവശ്യമരുന്ന് പോലും ഈ സമയത്ത് ഇവിടെയില്ലന്നത് രോഗികൾക്ക് വലിയ പ്രയാസമുണ്ടാക്കുന്നു. ദിവസേന നൂറ് കണക്കിന് ആളുകളാണ് വിവിധ രോഗങ്ങൾക്കായി ഇവിടെ ചികിത്സ തേടിയെത്തുന്നത്.

കഫക്കെട്ടിനെ തുടർന്ന് ചെറിയ കുട്ടികളിൽ പനിക്കും മറ്റും നിരന്തരം കാണുന്ന പലരും കൊവിഡ് പശ്ചാതലത്തിൽ ആശുപത്രികളെ ഒഴിവാക്കുന്നതായാണ് കാണുന്നത്. ഇത്തരം രോഗങ്ങൾ ദിവസങ്ങളോളം മാറാതെ വരുമ്പോഴാണ് ആളുകൾ ആശുപത്രികളെ സമീപിക്കാറുള്ളത്. ചെറിയ കുട്ടികളിൽ വ്യാപകമായുള്ള ഇത്തരം രോഗങ്ങൾക്ക് നൽകാനുള്ള മരുന്നുകളില്ലെന്നത് ഏറെ പ്രയാസമുണ്ടാക്കുന്നു.

കുട്ടിയുടെ പനിക്ക് ചികിത്സ തേടി കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയിലെത്തിയ ഉപ്പള സ്വദേശിയായ യുവാവിന് മരുന്ന് കിട്ടാത്തതിനെ തുടർന്ന് ഇവിടെയെത്തിയ ജില്ലാ കലക്ടറോട് പരാതി പറയുകയും കലക്ടർ ആശുപത്രി സുപ്രണ്ടിനെ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. കലക്ടർ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ മരുന്നുകൾ സ്റ്റോക്കില്ലെന്നും രോഗികൾക്ക് നൽകാൻ യാതൊരു മരുന്നുകളും ഇവിടെ ഇല്ലെന്നു മാണ് സുപ്രണ്ട് കലക്ടറോട് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here