മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ലോക്‌ഡൗണിൽ കുടുങ്ങിയ 800 പേർക്ക് മരുന്ന് എത്തിച്ചു നൽകി. മംഗളൂരു ഭാഗത്തു കിട്ടുന്ന മരുന്നുകൾ കാസർകോട് ജില്ലയ്ക്കു പുറമെ മലപ്പുറം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ വരെ എത്തിച്ചു കൊടുക്കുന്നു. മംഗളൂരുവിൽ ചികിത്സ നടത്തുന്ന പലരും അവിടെ നിന്ന് എഴുതിയ മരുന്നുകൾ കിട്ടാത്തതു കാരണം പ്രയാസത്തിലായിരുന്നു.
ആംബുലൻസ് സർവീസ് വഴിയും വൈറ്റ് ഗാർഡ് വൊളണ്ടിയർ ചെയിൻ സേവനം വഴിയുമാണ് മരുന്ന് കൊണ്ടുപോകുന്നത്. മംഗളൂരു യൂത്ത് ലീഗ് പ്രവർത്തകർ തലപ്പാടി വരെ മരുന്ന് എത്തിച്ചു നൽകും.
അവിടെ നിന്ന് മണ്ഡലം ക്യാപ്റ്റൻ സിദ്ദീഖ് മഞ്ചേശ്വരം, ഹനീഫ് സീതാംഗോളി, നൗഷാദ് മീഞ്ച, റിയാസ് ഉപ്പള, യൂനുസ് മൊഗ്രാൽ, റഹ്മാൻ ഗോൾഡൻ, സിദ്ധീഖ് ഐ.എൻ.ജി, അൻസാർ പാത്തൂർ, ഷാഫി പൈവളികെ, ഹകീം ഗണ്ടികെ എന്നിവരും മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികളായ എ മുക്താർ, ബി.എം മുസ്തഫ, എം.പി ഖാലിദും ചേർന്ന് മരുന്ന് ഏറ്റുവാങ്ങി സ്ഥലത്ത് എത്തിക്കുന്നു.