പോലീസ് ഡ്രോണ്‍ കല്ലെറിഞ്ഞു വീഴ്ത്താന്‍ ശ്രമം: പ്രതിയും ക്യാമറയില്‍ കുടുങ്ങി

0
222

തൃശൂര്‍: (www.mediavisionnews.in) ലോക്ക്ഡൗണ്‍ ലംഘനം കണ്ടുപിടിക്കാന്‍ പോലീസ് നിരീക്ഷണത്തിന് ഉപയോഗിരുന്ന ഡ്രോണ്‍ കല്ലെറിഞ്ഞ് വീഴ്ത്താന്‍ ശ്രമം. അന്തിക്കാട് മുറ്റിച്ചൂരിലാണ് സംഭവം. എന്നാല്‍ ഡ്രോൺ പെട്ടെന്നു മുകളിലേക്ക് ഉയര്‍ത്തിയതിനാല്‍ കല്ല് കൊണ്ടില്ല. കല്ലെറിയുന്ന ആളുടെ ദൃശ്യവും ഡ്രോണ്‍ പകര്‍ത്തിയിട്ടുണ്ട്.

കണ്ടശാംകടവ് ,പാലാഴി, കാരമുക്ക്, അന്തിക്കാട്, മാങ്ങാട്ടുകര, മണലൂർ കമ്പനിപ്പടി എന്നിവ‌ിടങ്ങളിലാണ് ഡ്രോൺ നിരീക്ഷണം നടത്തിയത്. ചീട്ടുകളിസംഘങ്ങൾ ഒത്തുകൂടുന്നതും‍ ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നതും കുട്ടികൾ‍ കൂട്ടം കൂടി കളിക്കുന്നതുമായ ദൃശ്യങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

ലോക്ക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് പൊലീസ് മുന്നൂറോളം കേസുകൾ റജിസ്റ്റർ ചെയ്തതായി അന്തിക്കാട് സി.ഐ പി.കെ.മനോജ്കുമാറും എസ്.ഐ കെ.ജെ.ജനീഷും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here