നോണ്‍ ഇല്ലെങ്കില്‍ ഭക്ഷണം ഇറങ്ങില്ല! അന്നം നല്‍കാന്‍ സര്‍ക്കാരും സന്നദ്ധസംഘടനകളും നെട്ടോട്ടമോടുന്നതിനിടയില്‍ ഭക്ഷണ പൊതികള്‍ വലിച്ചെറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളികള്‍

0
171

തിരുവനന്തപുരം: (www.mediavisionnews.in) അന്യസംസ്ഥാന തൊഴിലാളികൾക്കെത്തിച്ച ഭക്ഷണപ്പൊതികൾ ഉപയോഗിക്കാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാലയിലെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും കിട്ടിയ ഭക്ഷണ പൊതിയാണ് അന്യസംസ്ഥാന തൊഴിലാളികൾ വലിച്ചെറിഞ്ഞത്. നോൺ വെജ് ഇല്ലാത്തതാണ് ഭക്ഷണം വലിച്ചെറിയാൻ കാരണമെന്നാണ് ഇവർ പറയുന്നത്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ആരും പട്ടിണി കിടക്കാതിരിക്കാൻ സർക്കാരും സന്നദ്ധ സംഘടനകളും നെട്ടോട്ടമോടുന്നതിനിടയിലാണ് കൊടുത്ത ഭക്ഷണം വലിച്ചെറിഞ്ഞിരിക്കുന്നത്. ഭക്ഷണം വേണം എന്നാൽ നോൺവെജ് ഇല്ലെങ്കിൽ വലിച്ചെറിയുമെന്ന നിലപാടിലാണ് അവർ. പണ്ട് ചപ്പാത്തിയും കിഴങ്ങുകറിയും കൊണ്ട് വിശപ്പടക്കിയവരായിരുന്നു മിക്ക അന്യ സംസ്ഥാന തൊഴിലാളികളും.

LEAVE A REPLY

Please enter your comment!
Please enter your name here