ടിക്ടോക്കിലൂടെ ദുഷ്പ്രചാരണം; ദുബൈയിൽ ഒരാൾ അറസ്റ്റിലായി

0
199

അടിസ്ഥാനമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ദുബൈ പൊലീസ്. ടിക്ടോക്കിലൂടെ ഇത്തരത്തിൽ പ്രചാരണം നടത്തിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബൈയിലെ നായിഫിൽ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് അടിസ്ഥാനമില്ലാത്ത വീഡിയോ ടിക് ടോക്കിലൂടെ പ്രചരിച്ചതിനാണ് ഒരാൾ അറസ്റ്റിലായത്. മലയാളി സാമൂഹിക പ്രവർത്തകർ നടത്തുന്ന സേവനങ്ങൾ വീഡിയോയിൽ പകർത്തി തെറ്റിദ്ധരിപ്പിക്കുന്ന വിധം പ്രചരിക്കുന്നത് അവസാനിപ്പിക്കണമെന്ന് സാമൂഹിക പ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നു.

ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ദുബൈ പൊലീസിന്റെ ആപ്പ് വഴിയോ, ഇ ക്രൈം പ്ലാറ്റ് ഫോം വഴിയോ പൊലീസിനെ അറിയിക്കണമെന്നും ദുബൈ പൊലീസ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here