കാഞ്ഞങ്ങാട്: (www.mediavisionnews.in) ആറുപേർക്കുകൂടി കോവിഡ് രോഗം ഭേദമായി. ചെമ്മനാട്ടെ മൂന്നുപേർക്കും കാസർകോട്, കാഞ്ഞങ്ങാട്, മൊഗ്രാൽ എന്നിവിടങ്ങളിലെ ഓരോ ആൾക്കുമാണ് രോഗം ഭേദമായത്. ഇതോടെ ജില്ലയിൽ രോഗവിമുക്തരായവരുടെ എണ്ണം 152 ആയി. ഇനി ഭേദമാകാനുള്ളത് 20 പേർക്ക് മാത്രം.
അതേസമയം തുടർച്ചയായി രണ്ടാംദിനവും പോസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ല. ആകെ രോഗികളുടെ എണ്ണം 172. വ്യാഴാഴ്ച രോഗം ഭേദമായവരിൽ ഒരു സ്ത്രീയും രണ്ടു കുട്ടികളും മൂന്നു പുരുഷൻമാരുമാണ്. സ്ത്രീയും കുട്ടികളും സമ്പർക്കപ്പട്ടികയിലുള്ളവരും മറ്റുള്ളവർ വിദേശത്തുനിന്ന് വന്നവരുമാണ്. ഇവരിൽ നാലുപേർ കാസർകോട് ഗവ. മെഡിക്കൽ കോളേജിലും രണ്ടുപേർ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും ചികിത്സയിലായിരുന്നു. 3126 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ വീടുകളിൽ 3070 പേരും ആസ്പത്രികളിൽ 56 പേരുമാണുള്ളത്. 3503 സാമ്പിളുകളാണ് (തുടർസാമ്പിൾ ഉൾപ്പെടെ) ആകെ അയച്ചത്. ഇതിൽ 2710 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. 488 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.