കാസർകോട്: (www.mediavisionnews.in) കൊറോണ രോഗം സാമൂഹികമായി വ്യാപിക്കുന്നതിനെതിരെയുള്ള അടച്ചുപൂട്ടലുകൾക്കിടയിൽ കാസർകോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന റോഡുകളെല്ലാം കർണ്ണാടക സർക്കാർ അടച്ചിച്ചിട്ടതിനെതിരെ റോഡുകൾ തുറന്ന് കൊടുക്കണമെന്ന കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ കർണ്ണാടക സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയും സുപ്രീംകോടതി കേരള ഹൈക്കോടതി വിധിയെ സ്റ്റേ ചെയ്യാതിരുന്നിട്ടുപോലും, മംഗലാപുരം തുടർ ചികിത്സ ആവശ്യമുണ്ടായിരുന്ന പത്തിലധികം പേർ മരിക്കാനിടയായ ദു:ഖകരമായ സംഭവത്തിൽ സുപ്രീം കോടതിക്ക് പരാതി നൽകാനും, മാനുഷിക പരിഗണന പോലും ലഭിക്കാതെ മരണത്തിന് വിധേയമായ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകണമെന്നാവശ്യപ്പെടാനും ജില്ലാ ജനകീയ നീതി വേദി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
സൈഫുദ്ദീൻ കെ. മാക്കോട്, ഹമീദ് ചാത്തങ്കൈ, ഹാരീസ് ബന്നു, ഉബൈദുല്ലാഹ് കടവത്ത്, അബ്ദുറഹിമാൻ തെരുവത്ത്, ഇസ്മായിൽ ചെമ്മനാട്, നൗഫൽ ഉളിയത്തടുക്ക, റഹ്മാൻ കൈതോട്, ബഷീർ കുന്നരിയത്ത്, എൻ കെ.ബഷീർ പള്ളിക്കര, ബദറുദ്ദീൻ കറന്തക്കാട്, എന്നിവർ സംബന്ധിച്ചു.