ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 225 ആയി

0
198

ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 225 ആയി. കുവൈത്തില്‍ ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ 15 ആയി. ഗള്‍ഫില്‍ രോഗികളുടെ എണ്ണം 38,000 കടന്നിരിക്കെ, നിയന്ത്രണങ്ങൾ തുടരും. എന്നാൽ ദുബൈയിൽ ഇന്നുമുതൽ കടുത്ത നിയന്ത്രണങ്ങളിൽ ഭാഗിക ഇളവ് ഏർപ്പെടുത്തി.

ഗൾഫിൽ കോവിഡ് മരണസംഖ്യ ഏറ്റവും കൂടുതൽ സൗദി അറേബ്യയിലാണ്, 121. പത്തിലേറെ മലയാളികൾ ഉൾപ്പെടെ 56 പേരാണ് യുു.എ.ഇയിൽ കോവിഡ് മൂലം മരിച്ചത്. രോഗികളുടെ എണ്ണവും ഗൾഫിൽ കുത്തനെ ഉയർന്നു. ഖത്തർ, കുവൈത്ത്. ഒമാൻ എന്നിവിടങ്ങളിൽ മാത്രം ഇന്ന് 1050 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പിന്നിട്ട നാല് ദിവസങ്ങളിലും രണ്ടായിരത്തിനു മുകളിലാണ് ഗൾഫിൽ രോഗികളുടെ എണ്ണത്തിലെ വർധന. രോഗം ഭേദമാകുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്. ആറായിരത്തിലേറെ പേരാണ് ഇതിനകം രോഗം ഭേദമായി ആശുപത്രി വിട്ടത്. ഒമാനിലും കുവൈത്തിലും കർശന നിയന്ത്രണം തുടരും. റമദാനിലെ എല്ലാ ഒത്തുചേരലുകൾക്കും വിലക്ക് ഏർപ്പെടുത്തി.

രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം തുടരും. ഒമാനിലെ മവേല സെൻട്രൽ ഫ്രൂട്ട്സ് ആൻറ് വെജിറ്റബിൾ മാർക്കറ്റ് അടച്ചു. ദുബൈയിൽ നിയന്ത്രണങ്ങളിൽ ഭാഗിക ഇളവ് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. പാസൊന്നും കൂടാതെ രാത്രി പത്തുവരെ ആർക്കും പുറത്തിറങ്ങാം.

ഗൾഫ് രാജ്യങ്ങളിൽ വ്യാപക ടെസ്റ്റുകൾക്കു പുറമെ കൂടുതൽ ഫീൽഡ് ആശുപത്രികളും ക്വാറൻറയിൻ കേന്ദ്രങ്ങളും ആരംഭിച്ചത് നേട്ടമായി.

LEAVE A REPLY

Please enter your comment!
Please enter your name here