ഗള്‍ഫില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് അഞ്ച് മലയാളികള്‍; ആശങ്കയില്‍ പ്രവാസികള്‍

0
208

കോഴിക്കോട്: വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് അഞ്ച് മലയാളികളാണ്. യുഎഇയിലും കുവൈത്തിലും രണ്ടുവീതവും സൗദിയില്‍ ഒരാളുമാണ് മരിച്ചത്. അബുദാബിയില്‍ കോവിഡ് ചികിത്സയിലായിരുന്ന അധ്യാപിക പ്രിന്‍സി റോയ് മാത്യു ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. പത്തനംതിട്ട കോഴഞ്ചേരി പോള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യയാണ് പ്രിന്‍സി. 

പത്തനംതിട്ട ഇടയാറന്മുള വടക്കനമൂട്ടില്‍ രാജേഷ് കുട്ടപ്പന്‍ നായര്‍(51), തൃശ്ശൂര്‍ വലപ്പാട് സ്വദേശി അബ്ദുല്‍ ഗഫൂര്‍(54) എന്നിവരാണ് കുവൈത്തില്‍ ബുധനാഴ്ച മരിച്ചത്. 

യുഎഇയില്‍ തൃക്കരിപ്പൂര്‍ മൊട്ടമ്മല്‍ സ്വദേശി എം.ടി.പി.അബ്ദുള്ള (63)യും സൗദിയില്‍ മലപ്പുറം തെല്ല വെസ്റ്റ്ബസാര്‍ സ്വദേശി കോട്ടുവല ഇപ്പു മുസ്ലിയാരും ബുധനാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ദിനംപ്രതികളെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് പ്രവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്. 

ബുധനാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് ഗള്‍ഫില്‍ രോഗബാധിതരുടെ എണ്ണം 52000 കടന്നു. ഇതിനിടെ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. യുഎഇ എംബസി മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here