അബുദാബി (www.mediavisionnews.in): കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യുഎഇയിലെ ജയിലില്‍ കഴിയുന്ന പാക് പൗരന്മാരെ പാക്കിസ്ഥാന് കൈമാറി. ഫ്‌ളൈ ദുബായിയുടെ രണ്ട് പ്രത്യേക വിമാനങ്ങളിലായാണ് യുഎഇ പാക് പൗരന്മാരായ കുറ്റവാളികളെ കൈമാറിയത്.
യുഎഇയുടെ പല ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്ന പാക് പൗരന്മാരെ അടുത്ത ആഴ്ച മുതല്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുപോകുമെന്ന് ദുബായിലെ പാക് കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.
പാക്കിസ്ഥാനില്‍ നിന്നും തിരികെ മടങ്ങുന്ന വിമാനത്തില്‍ യുഎഇ ഏംബസിയിലെ 11 ജീവനക്കാരെ മടക്കികൊണ്ടുവരും. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യുഎഇ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിരുന്നു. ഇതിന് ശേഷം പാക്കിസ്ഥാനിലേക്ക് പുറപ്പെടുന്ന ആദ്യത്തെ വിമാനമാണിത്.