കോവിഡ് -19; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നിര്‍ദേശിച്ച് ഷുഹൈബ് അക്തർ

0
208

ന്യുദല്‍ഹി (www.mediavisionnews.in):  കോവിഡ് -19 പകർച്ചവ്യാധിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നിര്‍ദേശിച്ച് മുന്‍ പാകിസ്ഥാന്‍ പേസർ ഷുഹൈബ് അക്തർ. ആഗോള തലത്തിലെന്ന പോലെ ഇരു രാജ്യങ്ങളേയും ബാധിച്ച കോവിഡിനെ പ്രതിരോധിക്കാന്‍ പണം കണ്ടെത്തേണ്ട ആവശ്യകതയുണ്ട്. ഇതിനായി ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മൂന്ന് ടെലിവിഷന്‍ ഏകദിന മത്സരങ്ങള്‍ നടത്താനാണ് അകതര്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശം.

‘ഈ പ്രതിസന്ധി ഘട്ടത്തിൽ, മൂന്ന് മത്സരങ്ങളുള്ള ഒരു പരമ്പര നിർദേശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അങ്ങനെ സംഭവിച്ചാല്‍ മത്സര ഫലത്തെക്കുറിച്ച് ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ വ്യാകുലപ്പെടാത്ത ഒരു മത്സരമായിരിക്കും നടക്കാന്‍ പോകുന്നത്.’ അക്തര്‍ പറയുന്നു.

‘വിരാട് കോഹ്‌ലി സെഞ്ച്വറി നേടിയാൽ ഞങ്ങൾ സന്തുഷ്ടരാകും, ബാബർ ആസാം സെഞ്ച്വറി നേടിയാൽ നിങ്ങൾ സന്തുഷ്ടരാകും. കളിക്കളത്തിൽ എന്തുതന്നെ സംഭവിച്ചാലും ഇരു ടീമുകളും വിജയികളാകും,’ അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ – പാക് ബന്ധം വഷളായതിന് ശേഷം ഇതുവരെ ഇരു രാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റ് പരമ്പരകളൊന്നും നടന്നിട്ടില്ല. 2007ലാണ് ഇരു രാജ്യങ്ങളും തമ്മില്‍ അവസാനമായി ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടിയത്. അവസാന ഏകദിന പരമ്പര നടന്നത് ആകട്ടെ 2013ഇലും.

LEAVE A REPLY

Please enter your comment!
Please enter your name here