ബെംഗളൂരു: കൊറോണ വൈറസ് ബാധിച്ചയാളുമായി ഇടപഴകിയ കര്‍ണാടകത്തിലെ അഞ്ച് മന്ത്രിമാര്‍ നിരീക്ഷണത്തില്‍. രണ്ട് ഉപമുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രിയും സാംസ്‍കാരിക, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിമാരുമാണ് നിരീക്ഷണത്തിലുള്ളത്. കൊവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകനുമായി മന്ത്രിമാര്‍ സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നു.
കന്നഡ വാര്‍ത്താ ചാനലിലെ ക്യാമറാമാന്‍ മന്ത്രിമാരുടെ അഭിമുഖങ്ങള്‍ എടുത്തിരുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍ വാര്‍ത്താസമ്മേളനത്തിലും പങ്കെടുത്തിരുന്നു. നിരീക്ഷണത്തില്‍ പോയ മന്ത്രിമാര്‍ ഇന്ന് മുഖ്യമന്ത്രി യെദിയൂരപ്പ വിളിച്ച ഉന്നതതല യോഗത്തിന് എത്തിയിരുന്നു. മുഖ്യമന്ത്രിയും നിരീക്ഷണത്തില്‍ പോകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം രോഗം സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകന്‍റെ ഭാര്യയുടെയും മകളുടെയും പരിശോധന ഫലം നെഗറ്റീവാണ്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക