കാസര്‍കോഡ്: (www.mediavisionnews.in) കോവിഡ് ബാധിച്ചു ദുബായില്‍ ഒരു മലയാളി കൂടി മരിച്ചു. കാസര്‍കോട് വോർക്കാടി മജിർപള്ള സ്വദേശി മുഹമ്മദിന്റെ മകന്‍ ഹമീദ് ബാവാരിക്കല്ല് ആണ് ദുബായിലെ ആശുപത്രിയില്‍ മരിച്ചത്. മുപ്പത്തെട്ടുവയസായിരുന്നു. ദുബായ് ആശുപത്രിയിൽ ചികിൽസയിലായിരിക്കെയാണ് അന്ത്യം. ഷാക്കിറയാണ് ഭാര്യ. മക്കൾ അമീൻ, അമ്‌റൂൻ, ഫാത്തിമ
ദുബായിൽ ആറും ഗൾഫിൽ പതിനാലും മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.
തിങ്കളാഴ്ച ദുബായില്‍ രണ്ട് മലയാളികള്‍ മരിച്ചിരുന്നു. ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറിശ്ശി സ്വദേശി കബീര്‍ (47), പത്തനംതിട്ട തുമ്പമണ്‍ സ്വദേശി കോശി സക്കറിയ തടത്തില്‍ വിളയില്‍ മനോജ്(51) എന്നിവരാണ് തിങ്കളാഴ്ച മരിച്ചത്.