കോവിഡ്​: പി.കെ. അബ്​ദുല്‍ കരീം ഹാജി അബൂദബിയില്‍ അന്തരിച്ചു

0
210

അബൂദബി: ഇന്ത്യൻ ഇസ്​ലാമിക്​  സ​െൻറർ ഒാഡിറ്റിങ്​ വിഭാഗം സെക്രട്ടറിയും പ്രമുഖ   സാംസ്​കാരിക ജീവകാരുണ്യ പ്രവർത്തകനുമായ പി.കെ. അബ്​ദുൽ കരീം ഹാജി (62) കോവിഡ്​ 19 ബാധിച്ച്​ അബൂദബിയിൽ അന്തരിച്ചു. രണ്ടാഴ്​ച മുൻപ്​ രോഗബാധിതനായി അബുദബിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഹാജിയെ ഏതാനും ദിവസം മുൻപ്​ ബുർജീൽ മെഡിക്കൽ സിറ്റിയിലേക്ക്​ മാറ്റുകയായിരുന്നു.​  

ആരോഗ്യ നില മോശമായതിനെ തുടർന്ന് വ​െൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദ്രോഗവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉള്ളതിനാലാണ്​ അസുഖം ഗുരുതരമായതും മരണം സംഭവിച്ചതും. 

അബൂദബി സുന്നി സ​െൻറർ ട്രഷറർ, കെ.എം.സി.സി മുൻ പ്രസിഡൻറ്​, തിരുവത്ര വെൽഫെയർ അസോസിയേഷൻ കോർഡിനേഷൻ കമ്മറ്റി കൺവീനർ, അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ, അബുദബി തിരുവത്ര മുസ്ലീം വെൽഫെയർ അസോസിയേഷൻ വർക്കിങ് പ്രസിഡൻറ്​ തുടങ്ങി നിരവധി പദവികൾ വഹിച്ചിരുന്നു.

ഭാര്യ: സുബൈദ. മക്കൾ: ബഷീർ, ജലീൽ, ഗഫൂർ.മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച അബൂദബിയിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here