ന്യൂഡല്‍ഹി (www.mediavisionnews.in) :കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ സഹായ ധനം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.
കൊറോണ രോഗികളെ സേവിക്കുമ്പോള്‍ ആര്‍ക്കെങ്കിലും ജീവന് നഷ്ടപ്പെടുകയാണെങ്കില്‍, അത് ശുചിത്വ തൊഴിലാളികളോ ഡോക്ടര്‍മാരോ നഴ്സുമാരോ ആരും ആകട്ടെ, അവര്‍ ചെയ്ത സേവനത്തോടുള്ള ബഹുമാനാര്‍ഥം കുടുംബാംഗങ്ങള്‍ക്ക് അവരുടെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ പരിഗണന ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.