കാസർകോട് (www.mediavisionnews.in): ജില്ലയിൽ ഇന്ന് 2 പേർക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. പത്തും എട്ടും വയസുള്ള രണ്ട് പെൺകുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കാസർകോട് കുഡ്‌ലു സ്വദേശിയായ ഇവരുടെ മാതാവ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ രണ്ടു പേരും ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.രണ്ടു പേർക്കും സമ്പർക്കത്തിലാണ് രോഗം സ്ഥിരീകരിച്ചത്സംസ്ഥാനത്ത് പത്തു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ ഏഴ് പേർക്കും, കാസർകോട് രണ്ട് പേർക്കും, കോഴിക്കോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 19 പേർക്ക് രോഗം ഭേദമായി.