അഹമ്മദാബാദ്: (www.mediavisionnews.in) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബദ്‌റുദ്ദീന്‍ ഷൈഖ് കൊവിഡ് ബാധിച്ചു മരിച്ചു. എട്ട് ദിവസം മുന്‍പ് അദ്ദേഹത്തെ അഹമ്മദാബാദിലെ എസ്.വി.പി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് ബാധയെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.
ബദ്‌റുദ്ദീന്‍ ഷൈഖിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് നേതാവ് ശക്തിസിങ് ഗോഹില്‍ ദു:ഖമറിയിച്ചു. ബദ്‌റുദ്ദീന്‍ ഷൈഖ് കൊവിഡിനെതിരെ പോരാടിയ യഥാര്‍ത്ഥ പോരാളിയാണെന്നും അഹമ്മദാബാദിലെ പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് കൊവിഡ് ബാധ ഏറ്റതെന്നും ശക്തിസിങ് ഗോഹില്‍ പറഞ്ഞു.
” എന്റെ സുഹൃത്ത് ബദ്‌റുഒരു കൊറോണ പോരാളിയായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലെ പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് കൊറോണ വൈറസ് ബാധിച്ചത്. കൊവിഡ് -19 ന് കീഴടങ്ങിയ അദ്ദേഹം ഗുജറാത്ത് കോണ്‍ഗ്രസ് കുടുംബത്തിന് വലിയ നഷ്ടമാണ്. ഇത് എല്ലാവര്‍ക്കും ഒരു പാഠമാണ്. ദയവായി കരുതലെടുക്കുക,നിങ്ങളുടെ പ്രാദേശിക അധികാരികളുമായി സഹകരിക്കുകയും ചെയ്യുക, ”ഗോഹില്‍ പറഞ്ഞു.