കൊവിഡ് കെയര്‍ സെന്‍ററിന്‍റെ ജനല്‍വഴി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി സണ്‍ഷെയ്ഡില്‍ കുടുങ്ങി

0
223

ഒറ്റപ്പാലം: കൊവിഡ് കെയര്‍ സെന്‍ററില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി കുടുങ്ങി. പാലക്കാട് ഒറ്റപ്പാലം ലക്കിടിയിലെ കൊവിഡ് കെയര്‍ സെന്‍ററിലാണ് സംഭവം. തമിഴ്നാട് സ്വദേശിനിയായ യുവതിയാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ  ജനല്‍ വഴി ഇറങ്ങാന്‍ ശ്രമിച്ച് കുടുങ്ങിയത്. ജനലിലൂടെ സണ്‍ഷെയ്ഡിലെത്തിയ യുവതിക്ക് താഴേക്ക് ഇറങ്ങാന്‍ കഴിയാതെ കുടുങ്ങുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഏപ്രില്‍ 27 നാണ് ഷൊര്‍ണൂരില്‍ നിന്നും ഇവരെ കൊവിഡ് കെയര്‍ സെന്‍ററിലെത്തിച്ചത്. സണ്‍ഷെയ്ഡില്‍ കുടുങ്ങിയ യുവതിയെ അഗ്നിശമമന സേനയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here