കൊവിഡില്‍ കര്‍ണാടക സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമാണെന്ന് സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രിമാര്‍; വിമര്‍ശനവുമായി മന്ത്രി കെ.എസ് ഈശ്വരപ്പ

0
256

ബെംഗളൂരു: കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് സംസ്ഥാന ഗ്രാമീണ വികസന വകുപ്പ് മന്ത്രി കെ.എസ് ഈശ്വരപ്പ. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അനിഷ്ടം രേഖപ്പെടുത്തി സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഈശ്വരപ്പയുടെ വിമര്‍ശനം.

‘കൊവിഡ് 19 രോഗവ്യാപനം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമാണെന്ന് സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ചില കേന്ദ്രമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നല്‍കിയിരിക്കുന്നു. അത് തെറ്റാണ്’, ഈശ്വരപ്പ പറഞ്ഞു.

ചില ആളുകള്‍ക്ക് സാമാന്യ ബോധം നഷ്ടപ്പെട്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയും തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനത്തെയും കുറിച്ച ആവശ്യമില്ലാത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നുവെന്നും ഈശ്വരപ്പ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങളെല്ലാം കൃത്യമായി നിറവേറ്റുന്നുണ്ട്. പ്രധാനമന്ത്രി നിര്‍ദേശങ്ങള്‍ പ്രകാരമാണ് തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 1000 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. ആളുകളുടെ വിമര്‍ശനം ഭയന്ന് പണി നിര്‍ത്തിവെക്കേണ്ട ആവശ്യമില്ലെന്നും ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here