കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 45 ദിവസം പ്രായമുള്ള കുഞ്ഞ് ആശുപത്രി വിട്ടു

0
174

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുമ്പോള്‍ തെലങ്കാനയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത. വൈറസ് ബാധയെ തുടര്‍ന്ന് തുടർന്ന് ചികിത്സയിലായിരുന്ന 45 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് രോഗം ഭേദമായി ആശുപത്രി വിട്ടു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് രോഗിയായിരുന്നു ഈ കുഞ്ഞ്. ജനിച്ച് ഇരുപതാമത്തെ ദിവസമായിരുന്നു കുഞ്ഞിന് കൊവിഡ്-19 സ്ഥിരീകരിച്ചത്.

മഹാബൂബ് നഗറിലുള്ള കുഞ്ഞിന് പിതാവില്‍ നിന്നാണ് രോഗം പകര്‍ന്നത്.ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലായിരുന്നു കുട്ടിയെ ചികിത്സിച്ചത്. ദിവസങ്ങള്‍ നീണ്ടുനിന്ന ചികിത്സകള്‍ക്കൊടുവിലാണ് കുഞ്ഞ് രോഗമുക്തി നേടിയത്. ഈ മാസം 10 ന് കൊവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച കുഞ്ഞിനെ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തെലങ്കാനയില്‍ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്ത 35 പേരില്‍ 13ഉം കുട്ടികളായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഡിസ്ചാര്‍ജ് ചെയ്തവര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവർത്തകർക്കും നന്ദി അറിയിച്ചു. ഇതുകൂടാതെ ഡോക്ടര്‍മാരേയും മറ്റു ആരോഗ്യപ്രവര്‍ത്തകരേയും തെലങ്കാന ആരോഗ്യ മന്ത്രി പ്രശംസിക്കുകയും ചെയ്തു. അസുഖം പൂർണ്ണമായും മാറി ആളുകൾ ആശുപത്രി വിട്ടതിൽ അതിയായ സന്തോഷമുണ്ടെന്നും ആരോഗ്യമന്ത്രി ഇ രാജേന്ദ്രൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here