മംഗലാപുരം (www.mediavisionnews.in) : അതിര്‍ത്തി തുറക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയില്‍ നേരിടുമെന്ന് ദക്ഷിണ കന്നഡ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് മിഥുന്‍ റായ്. മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് നൂലി മുഖേനയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് പോലും അനുമതി നിഷേധിക്കുന്ന കര്‍ണാടക അധികൃതരുടെ നീക്കം കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വിലയിരുത്തിയാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. കൊറോണ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി തുറക്കുന്നത് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ഭീഷണിയാവും. അത് കൊണ്ട് ഈ തീരുമാനം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും മിഥുന്‍ റായ് പറഞ്ഞു.
ഇന്നലെ ദക്ഷിണ കന്നടയിലെ ബി.ജെ.പി എം.എല്‍.എമാരും മംഗളൂരു എം.പിയും കേരളത്തിനെതിരെ പരിഹാസശരങ്ങളുമായി രംഗത്ത് വന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട് കൂടിയായ മിഥുന്‍ റായ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മംഗലാപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു.