കൊറോണ കാലത്ത് പുറത്തിറങ്ങി നടക്കല്ലേ..പ്രേതം പിടിക്കും!!!

0
175

കോപുഹ് (www.mediavisionnews.in) : കൊവിഡ് കാലത്ത് ആളുകള്‍ പുറത്തിറങ്ങാതിരിക്കാന്‍ പുതിയ മാര്‍ഗവുമായി ഇന്ത്യേനേഷ്യ. ആളുകള്‍ പുറത്തിറങ്ങാതിരിക്കാന്‍ രാത്രിയില്‍ പ്രേത രൂപങ്ങളെയാണ് രാജ്യത്തെ ഒരു ഗ്രാമത്തില്‍ കാവലിനിരുത്തിയിരിക്കുന്നത്. ഇന്ത്യോനേഷ്യയിലെ ജാവ ദ്വീപിലെ കെപ്വ ഗ്രാമത്തിലാണ് പ്രേത വേഷം ധരിച്ച ആള്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്.

ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കളുടെ സംഘടന പൊലീസുമായി ചേര്‍ന്നാണ് ഇങ്ങനെയൊരു നീക്കം നടത്തിയത്. ഇന്ത്യോനേഷ്യയിലെ ഐതിഹ്യങ്ങളിലെ ഒരു കഥാപാത്രമായ പൊകൊങ് എന്ന പ്രേതകഥാപാത്രങ്ങളുടെ വേഷം ധരിച്ചാണ് ഇവര്‍ തെരുവിലിറങ്ങിയത്.

എന്നാല്‍ ആളുകളെ അകത്തിരുത്താനായി ചെയ്ത ഈ പ്രവൃത്തി കൊണ്ട് വിപരീത ഫലമാണുണ്ടായത്. ഐതിഹ്യങ്ങളിലെ പ്രേതത്തിന്റെ രൂപം കാണാന്‍ വേണ്ടി ആളുകള്‍ പുറത്തിറങ്ങുകയാണുണ്ടായത്. സംഭവം ഫലിക്കാതായപ്പോള്‍ ഇവര്‍ പ്രേതത്തെ ഇറക്കുന്ന രീതി മാറ്റി അവിചാരിതമായി ആളുകളുടെ മുന്നില്‍ പ്രേതരൂപത്തില്‍ എത്തുകയാണ് ഇവര്‍ ഇപ്പോള്‍ ചെയ്യുന്നത്.

ഇന്ത്യോനേഷ്യയില്‍ കൊവിഡ് മരണനിരക്ക് ഉയര്‍ന്നിട്ടും ലോക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ രോഗ വ്യാപനം തടയാന്‍ വേണ്ടിയാണ് ഈ ഗ്രമങ്ങളുടെ ഇതുപോലുള്ള നടപടികള്‍.

ഇന്ത്യോനേഷ്യയില്‍ 4231 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 373 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. എന്നാല്‍ മരണ നിരക്ക് കൂടിയിട്ടും രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ഇന്ത്യോനേഷ്യന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പകരം സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്.

കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ മെയ് മാസത്തില്‍ ഇന്ത്യോനേഷ്യയില്‍ 140,000 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും 15 ലക്ഷത്തോളം പേര്‍ക്ക് രോഗബാധയുണ്ടാവുമമെന്നുമാണ് യൂണിവേഴ്‌സിറ്റി ഓഫ് ഇന്ത്യോനേഷ്യയിലെ ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here