കൃത്യമായ വിവരം നല്‍കാതെ സ്പ്രിംക്ലറിന് ഇനി ഡാറ്റാ അപ്‌ലോഡ് ചെയ്യരുത്; സര്‍ക്കാര്‍ മറുപടി അപകടകരമെന്ന് ഹൈക്കോടതി

0
210

കൊച്ചി: (www.mediavisionnews.in) സ്പ്രിംക്ലര്‍ കരാറില്‍ വ്യക്തമായ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി. സ്പ്രിംക്ലറിന് ഇനി ഡാറ്റാ അപ്‌ലോഡ്  ചെയ്യരുതെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു.

സ്പ്രിംക്ലര്‍ കമ്പനിക്കെതിരെ അമേരിക്കയില്‍ ഡാറ്റ മോഷണത്തിന് കേസുണ്ടെന്നും, ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകനായ ബാലഗോപാലാണ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം വ്യക്തിസുരക്ഷയുമായി ബന്ധപ്പെട്ട ഒരുകാര്യവും പങ്കുവെച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കൊവിഡ് ഭീതിയില്‍ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമുണ്ടായെന്നും സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ സര്‍ക്കാരിന്റെ മറുപടി അപകടകരമെന്ന് കോടതി നിര്‍ദേശിച്ചു. ഇന്ന് വീണ്ടും കോടതി ചേരുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ ബോധിപ്പിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സ്പ്രിംക്ലറിന് വിവരം കൈമാറരുതെന്ന് ഹൈക്കോടതി പറഞ്ഞു. സംസ്ഥാനത്തിന് സ്വന്തമായി ഐ.ടി വിഭാഗമില്ലേയെന്നും ചികിത്സാ വിവരങ്ങള്‍ അതിപ്രധാനമല്ലേയെന്നും കോടതി ചോദിച്ചു. കൃത്യമായ ഉത്തരങ്ങള്‍ ഇല്ലാതെ ഇനി ഡാറ്റാ അപ്‌ലോഡ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.

വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറരുതെന്നും കേന്ദ്ര ഏജന്‍സിയെ കൊണ്ട് കരാറില്‍ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി സമര്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here