കാസർകോട് : കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ഭാരവാഹികൾ ഐജി വിജയ് സാക്കറെ യുമായി കൂടിക്കാഴ്ച നടത്തി. കാസർകോട് ജില്ലയിലെ വ്യാപാര സമൂഹത്തിൻറെ ഉൽക്കണ്ഠയും ലോക് ഡൗണിനു ശേഷമുള്ള വെല്ലുവിളിയെയും പറ്റി ചേംബർ ഭാരവാഹികൾ ഐജിയെ ധരിപ്പിച്ചു.
മെയ് 3നു ശേഷം ലോക് ഡൗൺ എടുത്തു കഴിഞ്ഞാൽ തന്നെ ജനങ്ങളുമായുള്ള അകലം നിർബന്ധമായും പാലിക്കണമെന്നും കടകളെല്ലാം തുറന്നതിനു ശേഷം ആവശ്യ സാധനങ്ങൾ എല്ലാം ഹോം ഡെലിവറിയായി എത്തിക്കാൻ ശ്രമിക്കണമെന്നും കൊറോണ രോഗത്തിനുള്ള വാക്സിൻ കണ്ടുപിടിക്കുന്നത് വരെ ഈ രോഗം ഭീഷണിയാണെന്ന് ഐജി വിജയ് സാക്കറെ പറഞ്ഞു.
കൊറോണ രോഗം പടരാതിരിക്കുവാനും നിയന്ത്രിക്കുവാനും ജില്ലയിൽ പോലീസ് ഡിപ്പാർട്ട്മെൻറ് എടുത്ത തീരുമാനത്തിന് ഐജി വിജയ് സാക്കറെക്കും അശോക് യാദവ് ഐ ജി പി നോർത്ത് സോൺ ജില്ലാ പോലീസ് മേധാവി പി എസ് സാബു ഐപിഎസ്നും ചെംബർ ഓഫ് കൊമേഴ്സ് നന്ദി അറിയിച്ചു.
പ്രശസ്ത ചിത്രകാരൻ ഭാര ഭാസ്കർ വരച്ച ബേക്കൽ ഫോർട്ട്ൻ്റെ ചായ ചിത്രം കാസർകോട് ചേംബർ ഓഫ് കൊമേഴ്സ് മുഖ്യരക്ഷാധികാരി എൻ എ അബൂബക്കർ ജനറൽ സെക്രട്ടറി മുഹമ്മദലി ഫത്താഹ് എന്നിവർ ചേർന്ന് കൈമാറി.