കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
235

കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയിൽ 4 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ഗൾഫിൽ നിന്ന് വന്ന കളനാട് സ്വദേശിയായ ഒരാളുടെ മക്കളായ 19 വയസുള്ള ആൺകുട്ടി, 14 വയസുള്ള ആൺകുട്ടി, 8 വയസുള്ള പെൺകുട്ടി എന്നിവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ദുബായിൽ നിന്നുo വന്ന ബെണ്ടിച്ചാൽ സ്വദേശിയായ 46 വയസുള്ള പുരുഷനും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഡി എം ഒ [ ഹെൽത്ത് ] ഡോ.എ.വി രാംദാസ് അറിയിച്ചു .

വ്യാഴാഴ്ച സംസ്ഥാനത്ത് 12 പേർക്ക് കോവിഡ് ബാധിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് 4, കണ്ണൂർ 4, മലപ്പുറം 2, തിരുവനന്തപുരം 1, കൊല്ലം 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ഇന്നു രോഗം ബാധിച്ചവരുടെ കണക്ക്. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here