കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയിൽ ആകെ 4 പേർക്ക് ആണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. പള്ളിക്കര, മൊഗ്രാൽ, ഉദുമ ,മധുർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇന്ന് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേർ ദുബായിൽ നിന്നും വന്നതും, രണ്ടുപേർ സമ്പർക്കം മൂലം പകർന്നവരുമാണ്.
ജില്ലയില്‍ ഇതുവരെ 11087 പേരാണ് നീരീക്ഷണത്തിലുള്ളത്. വീടുകളില്‍ 10856 പേരും ആശുപത്രികളില്‍ 231 പേരുമാണ്. കാസര്‍കോട്ട് നാലുപേര്‍ക്കും കണ്ണൂരില്‍ മൂന്നുപേര്‍ക്കും കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. രണ്ടുപേര്‍ നിസാമുദ്ദീനില്‍നിന്നു വന്നവരും മൂന്നുപേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം ബാധിച്ചത്.