കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
251

കാസർകോട് (www.mediavisionnews.in):  ഇന്ന് ജില്ലയിൽ ആകെ എട്ടു പേർക്ക് ആണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.ഇതിൽ 33 വയസ്സുള്ള പുരുഷനും28 വയസ്സുള്ള സ്ത്രീയും 24 വയസ്സുള്ള അമ്മയും 2 വയസ്സുള്ള ആൺകുട്ടിയും ഉൾപ്പെടുന്നു,. ഇവർ നാലു പേരും കാസർകോട് മുൻസിപ്പാലിറ്റിയിൽ ഉള്ളവരാണ് മൊഗ്രാൽപുത്തൂർ സ്വദേശികളായ 26 വയസ്സുള്ള 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.41 വയസ്സുള്ള ഉദുമ സ്വദേശിയായ പുരുഷനും 34 വയസ്സുള്ള മധൂർ സ്വദേശിയായ സ്ത്രീയുമാണ് മറ്റു രോഗബാധിതർ. നാലുപേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത് നാല് പേർ ഗൾഫിൽ നിന്ന് വന്നവരുമാണ്.

സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 8 പേർ കാസർകോടും, 5 പേർ ഇടുക്കിയിലുമാണ്. രണ്ട് പേർ കൊല്ലം ജില്ലയിലും , തിരുവനന്തപുരം , തൃശ്സൂർ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ ഓരോ പുതിയ കേസ് വീതം, ഇത് വരെ 286 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 256 പേർ ഇപ്പോൾ ചികിത്സയിലുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here