കാഞ്ഞങ്ങാട്ട് മൂന്ന് കുട്ടികള്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

0
166

കാസര്‍കോട്: കാഞ്ഞങ്ങാട്ട് മൂന്ന് കുട്ടികള്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. ബാവ നഗര്‍ സ്വദേശി നൂറുദ്ദീന്റെ മകന്‍ ബഷീര്‍, നാസറിന്റെ മകന്‍ അജ്‌നാസ്, സാമിറിന്റെ മകന്‍ നിഷാദ് എന്നിവരാണ്. കല്ലൂരാവി ബാവനഗര്‍ കാപ്പില്‍ വെള്ള കെട്ടിലെ ചതുപ്പില്‍ മുങ്ങി മരിച്ചത്. ആറും ഏഴും എട്ടും വയസുള്ള കുട്ടികളാണ് ദുരന്തത്തിനിരയായത്. അപകടത്തില്‍പ്പെട്ട കുട്ടികളെ പുറത്തെടുത്ത ഉടന്‍ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here