കരുനാഗപ്പള്ളിയിലേക്കുള്ള മരുന്നുമായി എസ്‌.വൈ.എസ്‌ സാന്ത്വനം ആംബുലൻസ് ഇന്ന് ചീറിപ്പായും

0
200

കാസർകോട്: (www.mediavisionnews.in) കരുനാഗ പള്ളിയിലെ വവ്വാക്കാവിലെ പത്ത് വയസ്സുള്ള രക്താർബുദമുള്ള കുട്ടിക്കുള്ള മരുന്നുമായി എസ്‌.വൈ.എസ്‌ സാന്ത്വനം ആംബുലൻസ് ഇന്ന് ചീറിപ്പായും. പൂനയിലെ വിദഗ്ദ്ധ ഡോക്ടറുടെ ചികിത്സയിലുള്ള കുട്ടിയുടെ മരുന്ന് പൂനയിൽ മാത്രം ലഭ്യമാണ്. ലോക് ഡൗണിന്ന് തൊട്ട് മുമ്പ് പാർസലായി കൊടുത്ത വിട്ട മരുന്ന് ലഭിക്കാത്തതിനാൽ കുട്ടി അത്യാസന്ന നിലയിലാണ്. കുട്ടിയുടെ പിതാവ് നിസാം അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കോവിടിന്റെ പശ്ചാത്തലത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല. എസ്‌.വൈ.എസ്‌ സാന്ത്വനം പ്രവർത്തകർ പൂനാ എസ്‌.എസ്‌.എഫ്‌ പ്രവർത്തകരുമായി ബന്ധപെട്ടു മരുന്ന് ലഭ്യമാക്കി ഇന്ന് വൈകുന്നേരം 5 മണിയോടെ ഉപ്പളയിൽ നിന്നും കാസറഗോഡ് ജില്ലാ സാന്ത്വനം ടീമും അധികൃതരും ഏറ്റുവാങ്ങി എസ്‌.വൈ.എസ്‌ സാന്ത്വനം ആംബുലൻസിൽ കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോകും.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ നാലാഴ്ചയായി ദുരിതങ്ങളും ലോക് ഡൗണ്‍ മൂലം സംഭവിച്ച നിയന്ത്രണങ്ങളും കാരണം പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് ആശ്വാസമാവുകയാണ് സാന്ത്വനം സാന്ത്വനം പ്രവര്‍ത്തകര്‍. ഭക്ഷണം,മരുന്ന്, പലചരക്ക്, പച്ചക്കറി, ഭക്ഷ്യ വസ്തുക്കള്‍ എന്നിവ ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കിയും വീട്ടില്‍ നിന്ന് പുറത്ത് പോകാന്‍ കഴിയാത്തവര്‍ക്ക് ആവശ്യ സാധനങ്ങളുടെ ഹോം ഡെലിവറി തുടങ്ങിയ സേവനത്തിലൂടെയുമാണ് എസ്‌.വൈ.എസ്‌ സാന്ത്വനം പ്രവര്‍ത്തകര്‍ ലോക് ഡൗണ്‍ കാലത്ത് മാതൃകയാകുന്നത്.

ജില്ലയില്‍ എവിടെക്ക് മരുന്ന് എത്തിക്കണമെങ്കിലും സദാ സമയം തയ്യാറായി സാന്ത്വനം വളണ്ടിയര്‍മാരുണ്ട്. ആവശ്യക്കാരുടെ വിളി എത്തിയാല്‍ ഉടനെ അവര്‍ ബൈക്കില്‍ പാഞ്ഞെത്തും. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക്. പഞ്ചായത്തുകളില്‍ നിന്നും പഞ്ചായത്തുകളിലേക്ക് കൈമാറി കൈ മാറി ചങ്ങലയായാണ് ആവശ്യക്കാരന് മരുന്ന് എത്തിക്കുക. പോലീസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സാന്ത്വനം പ്രവര്‍ത്തകരുടെ സേവനം തേടുന്നുണ്ട്. സാന്ത്വനം ഹെല്‍പ്പ് ഡെസ്ക്കാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ജില്ല ഹെല്‍പ്പ് ഡെസ്ക്കിന് പുറമെ ഒമ്പത് സോണ്‍ കേന്ദ്രങ്ങളിലും നാല്പത്തിയഞ്ച് സര്‍ക്കിള്‍ കേന്ദ്രങ്ങളിലും 360 യൂണിറ്റ് കേന്ദ്രങ്ങളിലും ഹെല്‍പ്പ് ഡെസ്ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ദിനേന നൂറുകണക്കിന് വിളികളാണ് ഹെല്‍പ്പ് ഡെസ്ക്കിലേക്ക് വരുന്നത്. സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പൂര്‍ണ്ണമായി പാലിച്ചാണ് ഈ പ്രവര്‍ത്തകര്‍ ജില്ലയിലുടനീളം പ്രവര്‍ത്തിക്കുന്നത്. അതിഥി തൊഴിലാളികള്‍ക്കുള്ള സഹായം, 24 മണിക്കൂര്‍ ആബുലന്‍സുകളുടെയും ഡോക്ടര്‍മാരുടേയും സേവനം ഭക്ഷണ പാനീയങ്ങള്‍ നല്‍കല്‍, മാസ്ക്കുകളുടെ വിതരണം തുടങ്ങിയവയും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ നടക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here