തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തിന് 25 ലക്ഷം രൂപയുടെ സഹായം വാഗ്ദനം ചെയ്ത തെലുങ്ക് നടന് അല്ലു അർജുനന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ പ്രതിരോധപ്രവർത്തനങ്ങളിൽ കൂടെയുണ്ട് എന്ന് അല്ലു അർജുൻ വ്യക്തമാക്കിയതായി വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
‘ആന്ധ്ര, തെലങ്കാന സർക്കാരുകൾക്ക് നൽകിയ സഹായത്തോടൊപ്പമാണ് കേരളത്തോടും പ്രത്യേക താത്പര്യമെടുത്ത് അല്ലു അർജുന് ഇങ്ങനെയൊരു സഹായം നൽകിയത്. അല്ലു അർജുന് നന്ദി’- മുഖ്യമന്ത്രി പറഞ്ഞു. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷവുമായിരുന്നു തെലുങ്ക് സൂപ്പർ താരം പ്രഖ്യാപിച്ചത്.