കോഴിക്കോട് (www.mediavisionnews.in): മെഡിക്കൽ കോളേജിൽ കൊറോണ പ്രതിരോധത്തെ സഹായിക്കാൻ ആയിരം പിപിഇ കിറ്റ് നൽകുമെന്ന് മർകസ് സഖാഫത്തി സുന്നിയ്യ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു.
കോവിഡിനെ ചെറുക്കാൻ കേരളസർക്കാർ എടുക്കുന്ന എല്ലാ നടപടികൾക്കും തന്റെയും മർകസ് സ്ഥാപനങ്ങളുടെയും പിന്തുണയുണ്ട് എന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിന് 100 പിപിഇ കിറ്റ് ഇതിനകം കൈമാറി. മെഡിക്കൽ കോളേജിൽ ആരോഗ്യ പ്രവർത്തകരുടെ യാത്രയ്ക്ക് സ്ഥാപനങ്ങളുടെ ബസ് ഡീസൽ സഹിതം നൽകുന്നുണ്ട്. എസ് വൈ എസ് സാന്ത്വനം 40 ആംബുലൻസുകൾ വിവിധ മേഖലകളിലായി വിട്ടു നൽകിയിട്ടുണ്ട്.