തിരുവനന്തപുരം (www.mediavisionnews.in): കോവിഡ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനംനിലനിര്‍ത്തുന്ന ജാഗ്രത ഒരു തരത്തിലും ഉപേക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോഴും രോഗവ്യാപനത്തിന്റെ സാധ്യത ഇല്ലാതായിട്ടില്ല. മോശമായ കാര്യങ്ങള്‍ പ്രതീക്ഷിക്കുകയും അതിന്റെ ഭാഗമായുള്ള കരുതല്‍ എടുക്കുകയും വേണം. ഇതാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതിനാല്‍ കര്‍ക്കശമായ ജാഗ്രത ഇക്കാര്യത്തില്‍ തുടരുക തന്നെ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുരക്ഷിതരായി എന്ന തോന്നലില് ലോക് ഡൗണ്‍ ലംഘനങ്ങളിലേക്ക് കടക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈസ്റ്ററിനും വിഷുവിനും കര്ശനമായി ശാരീരിക അകലം പാലിക്കണം. കടകളിലും ആരാധനകളിലും ഒരു കാരണവശാലും തിരക്കുണ്ടാകരുത്. അശ്രദ്ധയുണ്ടായാല് എന്തും സംഭവിക്കാവുന്ന അവസ്ഥ ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.