തിരുവനന്തപുരം(www.mediavisionnews.in): ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, എടവട്ടി പഞ്ചായത്തുകള്‍, കോട്ടയം ജില്ലയില്‍ മേലുകാവ് പഞ്ചായത്ത്, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, മലപ്പുറത്ത് കാലടി പഞ്ചായത്ത്, പാലക്കാട് ആലത്തൂര്‍ പഞ്ചായത്ത് എന്നിവ ഹോട്ട്‌സ്‌പോട്ടുകളായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് 19 അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കും. ലോക്ക്ഡൗണ്‍ സാഹചര്യം പൂര്‍ണമായി വിലയിരുത്തി മെയ് മൂന്നിന് പുതിയ തീരുമാനത്തിലേക്ക് പോകേണ്ടതുണ്ടെന്നും എല്ലാ മേഖലകളെ കുറിച്ചും വിശദമായ നിലപാട് എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.